Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Books For T

Kasaragod

ലൈ​ബ്ര​റി​യി​ലേ​ക്കു​ള്ള പു​സ്ത​ക​ങ്ങ​ള്‍ കൈ​മാ​റി

ബ​ദി​യ​ഡു​ക്ക: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന മെ​ഗാ ലൈ​ബ്ര​റി സ്നി​ഗ്ധ​യി​ലേ​ക്ക് ബ​ദി​യ​ടു​ക്ക മാ​തൃ​കാ സി​ഡി​എ​സ് ആ​ദ്യ ഘ​ട്ട പു​സ്ത​ക സ​മാ​ഹ​ര​ണ​മാ​യി 960 പു​സ്ത​ക​ങ്ങ​ള്‍ കൈ​മാ​റി.

ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ സം​ഘ​ട​നാ സം​വി​ധാ​ന​മാ​കെ കൈ​കോ​ര്‍​ത്ത് കൊ​ണ്ട് ഒ​രു ല​ക്ഷം പു​സ്ത​ക​ങ്ങ​ള്‍ സ​മാ​ഹ​രി​ക്കു​ക​യെ​ന്ന​താ​ണ് ല​ക്ഷ്യം.

ബ​ദി​യ​ടു​ക്ക കു​ടും​ബ​ശ്രീ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ അ​നി​ത ക്രാ​സ്ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സി​ഡി​എ​സ് ഭ​ര​ണ സ​മി​തി, സ​പ്പോ​ര്‍​ട്ടിം​ഗ് സ്റ്റാ​ഫ് എ​ന്നി​വ​ര്‍ പു​സ്ത​ക​ങ്ങ​ള്‍ കൈാ​റി. ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ പു​സ്ത​ക സ​മാ​ഹ​ര​ണ പ​രി​പാ​ടി​യാ​ണ് ബ​ദി​യ​ടു​ക്ക​യി​ല്‍ ന​ട​ന്ന​ത്.

കാ​സ​ർ​ഗോ​ഡ് ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​ടി​ക്കൈ എ​രി​ക്കു​ള​ത്ത് അ​നു​വ​ദി​ച്ച ഓ​ഫീ​സി​ലാ​ണ് സ്നി​ഗ്ധ ലൈ​ബ്ര​റി പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ക. ജി​ല്ല​യി​ല്‍ സ​മ്പൂ​ര്‍​ണ വാ​യ​നാ സാ​ക്ഷ​ര​ത​യ്ക്കൊ​പ്പം സ്ത്രീ​ക​ളു​ടെ അ​റി​വി​ട​ങ്ങ​ള്‍ ല​ക്ഷ്യ​മാ​ക്കി​യാ​ണ് വാ​യ​ന​ശാ​ല പ്ര​വ​ര്‍​ത്തി​ക്കു​ക. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ര​തീ​ഷ് പി​ലി​ക്കോ​ട്, എ​സ്. യ​ദു​രാ​ജ്, പ്രേ​മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up